അനധികൃത ഗ്യാസ് വില്പന, യുവാവ് പോലീസ് പിടിയിൽ
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പരിസരത്തുള്ള കാർ ഷെഡിൽ ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ നിയമവിരുദ്ധമായി സംഭരിച്ച് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറികളിലേക്ക് റീഫിൽ മെഷീൻ ഉപയോഗിച്ച് അനധികൃതമായി നിറച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസിലെ പ്രതിയെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പാതിരപ്പള്ളി കല്ലുപുരക്കൽ വീട്ടിൽ ബിനു (41) ആണ് പോലീസ് പിടിയിലായത്. സി ഐ മധു പി ജി, എസ് ഐ മാരായ വൈശാഖ് മണി ലാൽ, ബ്രിജേഷ് നെൽസൺ, എഎസ്ഐ മാരായ ജോസ് ബിനോയ്, നിഷ മോൾ, രമേഷ് ബാബു, സീനിയർ സിപിഒ സജിത്ത്, സിപിഓ മാരായ വിനീഷ് വിശ്വം, അനന്തകൃഷ്ണൻ, ഷിജിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.