ഓപ്പറേഷൻ തൂഫാൻ : മാവേലിക്കരയിൽ മാരക രാസലഹരിയായ 14 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മാവേലിക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവർ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സമയം പിടിയിലായത്. മാരകരാസലഹരിയായ 14 ഗ്രാം എംഡിഎംഎ ആണ് യുവാക്കളിൽ നിന്നും പ്ലാസ്റ്റിക് സിപ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്. ഇവർ വർഷങ്ങളായി ലഹരി കച്ചവടം നടത്തുകയും യുവാക്കളെയും കുട്ടികളെയും ലഹരിയുടെ പിടിയിലാക്കുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കഴിഞ്ഞ കുറച്ചുനാളുകളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ MDMA വാങ്ങിയതെന്നും ചില്ലറവിൽപനക്കായി ആണ് ഇത് നാട്ടിൽ എത്തിച്ചതെന്നും പ്രതികൾ സമ്മതിച്ചു. നിരവധി ബൈക്ക് മോഷണ കേസിൽ പ്രതിയാണ് അറസ്റ്റിലായ ആനന്ദു സജി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മാവേലിക്കര SHO സബിത ശിവദാസ്, എസ് ഐമാരായ സുധീപ്, അംജദ് ഖാൻ, ASI മാരായി നോബിൾ സുനിൽകുമാർ, എസ് സി പി ഓ ശാലിനി എസ് പിള്ളൈ, സി പി ഓ മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലഹരിക്കെതിരെ ജില്ലയിൽ ഉടനീളം ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
#alapuzhavarthakal #alapuzhanews #