പയ്യന്നൂർ: എസ് സി- എസ് ടി മേഖലകളിലെ വികസനം: ട്രൈബൽ പ്രമോട്ടർമാർക്ക് കർശന നിർദ്ദേശവുമായി കളക്ടർ
എസ് സി- എസ് ടി മേഖലകളിലെ വികസന പദ്ധതികൾ കാര്യക്ഷമമാക്കാൻ ട്രൈബൽ പ്രമോട്ടർമാർക്ക് ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ നിർദ്ദേശം. കുടിവെള്ളം, വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും പ്രശ്നങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാനും യോഗത്തിൽ നിർദ്ദേശിച്ചു.