കോഴിക്കോട്: നാദാപുരം കുമ്മങ്കോട് വീണ്ടും പുലി; ആശങ്കയിൽ നാട്ടുകാർ
നാദാപുരം കുമ്മങ്കോട് വിദ്യാർത്ഥിയെ ആക്രമിച്ച പുലിയെ വീണ്ടും കണ്ടതായി നാട്ടുകാർ. ഇന്ന് രാവിലെ 11:15-ഓടെയാണ് പുലിയെ വീടിന് പിന്നിലെ പറമ്പിൽ കണ്ടത്. പുലിയെ പിടികൂടാൻ നടപടി വൈകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം.