*ടി ജി മോഹൻദാസ് കസ്റ്റഡിയിൽ*
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ച് കൊല്ലണമെന്ന വിവാദ പ്രസ്താവന നടത്തിയ ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ട് തിരുവനന്തപുരത്ത് എത്തിക്കും.
ടി ജി മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും.
കേസെടുത്ത് പതിനൊന്നാം ദിവസമാണ് മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് മോഹൻദാസിനെതിരെ ആദ്യം പരാതി നൽകിയത്.
പിന്നാലെ നിരവധി പരാതികളും ലഭിച്ചു.