കോഴിക്കോട്: വടകര നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
വടകര പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള നഗരസഭയുടെ എം ആർ എഫ് കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായി. ഇന്ന് രാവിലെ 8:30-ഓടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു. അവധി ദിവസമായതിനാൽ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തും.