കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: എട്ടാം വളവിൽ ലോറി കുടുങ്ങി
താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്. ചില വാഹനങ്ങൾ വരി തെറ്റിച്ച് മുന്നിലെത്താൻ ശ്രമിക്കുന്നത് തടസ്സങ്ങൾ വർധിപ്പിക്കുന്നു. ലോറി മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.