കോഴിക്കോട്: പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; തിരുമ്പാടിയിൽ യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ
തിരുമ്പാടി തമ്പലമണ്ണയിൽ വെച്ച് പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.