കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് കൂമ്പാറയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു. കക്കാടംപൊയിൽ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.