കാട്ടാകട: കുറ്റിച്ചലിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം: 3 യുവാക്കൾ അറസ്റ്റിൽ
കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരൻ അനിൽകുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 3 യുവാക്കളെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.