തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു
തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. വിഴിഞ്ഞം പോർട്ട് പുനരധിവാസ ചുമതലയും ഇവർ വഹിക്കും. മുൻ കളക്ടർ അനു കുമാരിയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു.