കോഴിക്കോട്: വടകരയിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് യുവതിക്ക് ഭർത്താവിന്റെ കുത്തേറ്റു
വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കേളകം സ്വദേശിനി കീർത്തനയ്ക്ക് നേരെയാണ് ഭർത്താവ് ഷിനോജ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.