കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഐഎൻടിയുസി. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലയളവിൽ കൂലി വർധനവ് ആവശ്യപ്പെട്ട് ഐഎൻടിയുസി നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.പി. ആലി . തോട്ടം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും മുഖ്യമന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ജീവിതച്ചെലവും ജീവിതനിലവാരവും കണക്കിലെടുത്ത് തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നാളെ മേപ്പാടിയിൽ തോട്ടം തൊഴിലാളികളുടെ അവകാശ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
#newsonewayanad