
പീഡന കേസിൽ കോടതി ശിക്ഷിച്ച പ്രതി പിടിയിൽ
കണ്ണൂര്‍ ജില്ലയിൽ പരിയാരം വില്ലേജിൽ പരിയാരം മുറിയിൽ താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫി (42) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്.2017 ൽ വെൺമണി സ്വദേശിനിയായ ബുദ്ദിമാന്ദ്യം ഉള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് വെൺമണി പോലീസ് ഇയാളുടെ പേരിൽ കേസ് എടുക്കുകയും ഈ കേസിൽ ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് കോടതി 2025 ൽ ഇരുപത് വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്ന ഇയാൾ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്ത് ജാമ്യത്തിൽ ഇറങ്ങുകയും അപ്പീൽ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോവുകയുമായിരുന്നു.കോടതി ഇയാൾക്ക് എതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അലക്സ് ബേബി,മാന്നാര്‍ സര്‍ക്കിൾ ഇൻസ്പക്ടര്‍ അജീബ് എന്നിവരുടെ മേൽനോട്ടത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഈ സംഘം ഇന്നലെ ഇയാൾ കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വെൺമണി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തു,സിവിൽ പോലീസ് ഓഫീസര്‍മാരായ അനൂപ്,അനസ് ഖാൻ,ഷിഹാബ് സലാം എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.