
യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 5 ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു.
2015 നവംബർ മാസം 11 -ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.വൈകിട്ട് കൊച്ചിയിൽ നിന്നും ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേസ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്കു പോയ യുവതിയെ പാമ്പാടി എൻഞ്ചിനിയറിങ് കോളജിൽ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിയായിരുന്ന എറണാകുളം ഇലഞ്ഞി പഞ്ചായത്ത് 6-ാം വാർഡിൽ നടുവിലേഴത്ത് വീട്ടിൽ രഞ്ജീഷ്(25) എന്നയാൾ ബൈക്ക് ഓടിച്ച് ചേർത്തല ആഞ്ഞിലി പാലത്തിന് സമീപം വച്ച് ജഗ്ഗിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്ത് ഒഴിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിക്ക് 10 വർഷം കഠിന തടവും 5 ലക്ഷം രൂപാ പിഴ യും,പിഴയടച്ചിലെങ്കിൽ ഒരു വർഷം അധിക തടവും ആലപ്പുഴ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി ഇന്ദുചൂടൻ.A ശിക്ഷ പ്രസ്താവിച്ചത്. പരിക്കേറ്റ യുവതിക്ക് കോമ്പൻസേഷൻ നൽകുന്നതിന് ലീഗൽ എയിഡ് സെല്ലിനെ സമീപിക്കുന്നതിനും ഉത്തരവായി.പ്രതിയും യുവതിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.ഗുരുതരമായ പൊളളലിനെ തുടർന്ന് യുവതി ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടിയിരുന്നു. യുവതിയുടെ മൊഴിയും ദേഹസ്ഥിതിയും ചേർത്തല സ്റ്റേഷൻസിവിൽ പോലീസ് ഓഫീസർ ഓമനയമ്മ രേഖപ്പെടുത്തി ഹാജരാക്കിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ E.D ബിജു FIR രജിസ്റ്റർ ചെയുകയും ചേർത്തല സർക്കിൾ ഇൻസ്പെക്ടർ v.s നവാസ് കേസ്സ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിക്കേറ്റ ആസിഡ് പൊള്ളൽ കേസ്സിൽ നിർണായക തെളിവായി മാറുകയും ചെയ്തു. ഈ കേസ്സിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടി മുതലും പ്രോസിക്യൂഷൻ തെളിവിലേക്ക് ഉപയോഗിച്ചു.ശാസ്ത്രീയ തെളിവ് ശേഖരണത്തിന്റെ ഭാഗമായി എറണാകുളം മെഡിക്കൽ സെന്ററിലെ മെഡിക്കൽ എക്സ്പെർട് ആയ പ്ലാസ്റ്റിക് സർജനെയും കേസിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു.തുടർന്ന് അന്വേഷണം പൂർത്തിയാക്കി സർക്കിൾ ഇൻസ്പെക്ടർമാരായ ടോമി സെബാസ്റ്റ്യനും V.P മോഹൻലാലും ചേർന്ന് കുറ്റപത്രം ഹാജരാക്കി.പ്രോസിക്യൂഷൻ സഹായികളായി C.P.O മാരായ സനിൽ P.J,അനീഷ് അബു,ആദർഷ്.S എന്നിവർ പ്രവർത്തിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷൽ പബ്ലിക് പ്രോസിക്യൂട്ടർ P.പ്രവീൺ ഹാജരായി .തുടർന്ന് പ്രതിയെ ജില്ലാ ജയിലിലേക്ക് അയച്ചു .