ആചാര സംരക്ഷണ ദിനം
യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് 2018 ഒക്ടോബർ 2 -ാം തീയതി പന്തളത്തു നിന്നും തുടക്കം കുറിച്ച നാമ ജപ ഘോഷയാത്രയെ അനുസ്മരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ വർഷവും ഒക്ടോബർ 2 -ാം തീയതി പന്തളം കൊട്ടാരവും ആചാര സംരക്ഷണസമിതിയും ചേർന്ന് നടത്തുന്ന നാമജപം പന്തളം കൊട്ടാരം തിരുവാഭരണ മാളിക മുറ്റത്ത് നടക്കുകയുണ്ടായി. കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് പ്രദീപ്കുമാർ വർമ്മ, സെക്രട്ടറി സുരേഷ് വർമ്മ, നാരായണ വർമ്മ, ദീപാ വർമ്മ
ആചാര സംരക്ഷണ സമിതി സെക്രട്ടറി പൃഥിപാൽ, ക്ഷേത്രാചാര സംരക്ഷണ സമിതി അനിൽ എം. ആർ തുടങ്ങിയവർ പങ്കെടുത്തു