പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ 61മത് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആഘോഷപ്പന്തലിന്റെ കാൽനാട്ടുകർമ്മവും ഫണ്ട് പിരിവിന്റെ ഉദ്ഘാടനവും വിദ്യാരംഭം കൂപ്പണിന്റെ വിതരണ ഉദ്ഘാടനവും നടന്നു. സമ്മേളനം അഡ്വ.സി വി ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫണ്ട് പിരിവിന്റെ ഉദ്ഘാടനം പന്തളം നഗരസഭ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി നിർവഹിച്ചു. പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്. സി. ആഘോഷപ്പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു.