അടൂര്‍: പള്ളിക്കല്‍-തെങ്ങമം റോഡിൽ ഗതാഗത നിയന്ത്രണം; പുതിയ വഴി അറിയാം
പള്ളിക്കല്‍-തെങ്ങമം റോഡിലെ കലുങ്ക് പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധിച്ചു. യാത്രക്കാർക്കായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക.