കോഴഞ്ചേരി: 81 വയസ്സുകാരിയുടെ മാല പൊട്ടിച്ചു: മോഷ്ടിച്ച ബൈക്കുമായി എത്തിയ പ്രതി പിടിയിൽ
പത്തനംതിട്ടയിൽ പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച കേസിൽ റാന്നി സ്വദേശി ബിനു തോമസ് അറസ്റ്റിൽ. 17 മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. മാവേലിക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കുമ്പഴയിൽ എത്തിയത്.