കോഴഞ്ചേരി: പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 4 വാർഡുകളിലും യുഡിഎഫിന് ഉജ്ജ്വല വിജയം
പത്തനംതിട്ടയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും യുഡിഎഫ് വിജയിച്ചു. കുന്നന്താനം വള്ളോകുന്ന് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കുറ്റൂർ, റാന്നി, അരുവാപുലം എന്നിവിടങ്ങളിലെ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.