പയ്യന്നൂർ: ആറളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു; മോഴയെ പിടികൂടാൻ ഓപ്പറേഷൻ കെഎം-1
ആറളം പുനരധിവാസ മേഖലയിലെ വിവിധ വാർഡുകളിലും ഫാം ബ്ലോക്കുകളിലും ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മോഴ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന 'ഓപ്പറേഷൻ കെഎം-1'ന്റെ ഭാഗമായാണ് നടപടി. പ്രദേശത്ത് ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല.