മല്ലപ്പള്ളി: കീഴ്വായ്പൂരിൽ വയോധികയുടെ മാല പൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കീഴ്വായ്പൂരിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയുടെ മുഖത്ത് പൊടി എറിഞ്ഞ് രണ്ട് പവൻ മാല കവർന്ന കേസിലെ പ്രതി ജൂൻസ് പിടിയിൽ. പെരുമ്പെട്ടി സ്വദേശിയായ പ്രതിയെ പോലീസ് വേഗത്തിൽ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.