തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിവേട്ട: 103.3 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവാക്കൾ പിടിയിൽ
തിരുവനന്തപുരം ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 103.3 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ പനവൂർ സ്വദേശി അരവിന്ദ്, മണമ്പൂർ സ്വദേശി ആകാശ് എന്നിവരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.