തിരുവല്ല: പുളിക്കീഴിൽ 83 കാരിയുടെ സ്വർണ്ണമാല കവർന്ന യുവാവ് പിടിയിൽ
പുളിക്കീഴ് നെടുമ്പുറത്ത് വയോധികയുടെ ഒന്നര പവൻ സ്വർണ്ണമാല കവർന്ന സംഭവത്തിൽ പുത്തൻകാവ് സ്വദേശി അഭിഷേക് ഗോപി അറസ്റ്റിൽ. ബൈക്കിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് സാഹസികമായാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.