കോഴഞ്ചേരി: പത്തനംതിട്ട-കുമ്പഴ റോഡിൽ ഗതാഗത നിയന്ത്രണം; ഇന്ന് മുതൽ വാഹനങ്ങൾ വഴി തിരിച്ചുവിടും
തിരുവല്ല-കുമ്പഴ റോഡിൽ ടാറിങ് നടക്കുന്നതിനാൽ പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ മുതൽ കുമ്പഴ ജംഗ്ഷൻ വരെ ഇന്ന് മുതൽ ഗതാഗത നിരോധനം. വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വഴി മേലേ വെട്ടിപ്പുറം വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.