പയ്യന്നൂർ: കലോത്സവ ഉദ്ഘാടന വിവാദം: എം എൽ എമാരെ തഴയരുത്; കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
പയ്യന്നൂർ ഉപജില്ലാ കലോത്സവ ഓഫീസ് ഉദ്ഘാടനത്തിൽ എം എൽ എയെ ഒഴിവാക്കിയത് വിവാദമായതോടെ, ഇനി മുതൽ ചടങ്ങുകൾ ജനപ്രതിനിധികൾ മാത്രം ഉദ്ഘാടനം ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പ്രോട്ടോകോൾ ലംഘനത്തെത്തുടർന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം.