കോഴഞ്ചേരി: പരിസ്ഥിതി ലോല മേഖല വിജ്ഞാപനം: ചിറ്റാറിൽ കർഷക സംഘത്തിന്റെ സമര പ്രഖ്യാപന കൺവൻഷൻ
പരിസ്ഥിതി ലോല മേഖല വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ചിറ്റാറിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തുന്നു. ഈ മാസം 29-ന് വൈകിട്ട് മൂന്നിന് ചിറ്റാർ ബസ് സ്റ്റാൻഡിലാണ് പരിപാടി. ജില്ലയിലെ 7 വില്ലേജുകളെ ഉൾപ്പെടുത്തിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെയാണ് പ്രതിഷേധം.