കോഴഞ്ചേരി: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്ലാറ്റിനം ജൂബിലി: ഉദ്ഘാടനം ഒക്ടോബർ 1-ന്
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കമാകും. വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ സെമിനാറുകൾ, സിഗ്നേച്ചർ പ്രോഗ്രാമുകൾ, 75 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.