തിരുവനന്തപുരം: വേളി-കഠിനംകുളം ബോട്ട് സർവീസ്: 30-ന് തുടക്കം
വേളി ടൂറിസം വില്ലേജിൽ നിന്ന് കഠിനംകുളം കായലിലേക്കുള്ള പുതിയ സോളാർ ബോട്ട് സർവീസ് 30-ന് രാവിലെ 9-ന് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. പാർവതി പുത്തനാർ കനാലിലൂടെയുള്ള ഈ സർവീസിൽ 24 പേർക്ക് യാത്ര ചെയ്യാം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പുതിയ സർവീസ്.