കോഴഞ്ചേരി: ആറന്മുളയിൽ സാങ്കേതിക സർവകലാശാല ബി-സോൺ ചെസ്സ് മത്സരങ്ങൾക്ക് തുടക്കം
ആറന്മുള കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ബി-സോൺ ഇന്റർ കോളേജിയറ്റ് ചെസ്സ് മത്സരങ്ങൾ ആരംഭിച്ചു. എം.എൽ.എ അഡ്വ. അബിൻ വർക്കി ഉദ്ഘാടനം നിർവഹിച്ചു. പുരുഷ വിഭാഗത്തിൽ 11 ടീമുകളും വനിതാ വിഭാഗത്തിൽ 8 ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.