പയ്യന്നൂർ: പയ്യന്നൂരിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; 14 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
പയ്യന്നൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കരിങ്കൊടി വീശാനെത്തിയ 14 ബിജെപി-യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പ പാലത്തിന് സമീപം വെച്ച് തടഞ്ഞ ഇവരെ, മുഖ്യമന്ത്രി മടങ്ങിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.