തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ യുവതിയോട് അതിക്രമം: മൈലക്കര സ്വദേശി അറസ്റ്റില്‍
കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍ മാലി സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ തിരുവനന്തപുരം മൈലക്കര സ്വദേശി അറസ്റ്റില്‍. 22-ന് രാത്രി നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.