പുനലൂർ: കുരിയോട്ടുമലയിൽ നിയമസഹായ അദാലത്തും മെഡിക്കൽ ക്യാമ്പും; 50 കേസുകൾ ഒത്തുതീർപ്പാക്കി
Punalur, Kollam | Sep 27, 2026 കുരിയോട്ടുമല ഊരിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിലും മെഡിക്കൽ ക്യാമ്പിലും നിയമസഹായം, ചികിത്സ, കൗൺസിലിംഗ് തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമായി. 230-ലധികം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തപ്പോൾ അദാലത്തിൽ പരിഗണിച്ച 60 കേസുകളിൽ 50 എണ്ണം തീർപ്പാക്കി.