തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ചാന്നാങ്കരയിൽ കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ രാജിമോൾ (38) മരിച്ചു. ബസ് മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിലും ബസ്സിലും തട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. കഠിനംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.