കോഴഞ്ചേരി: പത്തനംതിട്ടയിൽ ലഹരിക്കെതിരെ 'തൂഫാൻ തദ്ദേശം': 66 കേന്ദ്രങ്ങളിൽ തുടക്കം
കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടമായ 'തൂഫാൻ തദ്ദേശം' പത്തനംതിട്ടയിൽ ആരംഭിച്ചു. 4 മുനിസിപ്പാലിറ്റികളിലും 8 ബ്ലോക്ക് പഞ്ചായത്തുകളിലും 53 ഗ്രാമ പഞ്ചായത്തുകളിലുമായി ജില്ലയിലെ 66 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പരിപാടികൾ നടക്കും.