തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാഭ്യാസ തട്ടിപ്പ്: സ്ഥാപന ഉടമ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ബ്രിക്സ് ഇന്റർനാഷണൽ ഉടമ ഷംനാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 13 വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.