തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടു; നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി ഓഫീസ് തീവെച്ച് നശിപ്പിച്ചു
തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. കൂടാതെ നെയ്യാറ്റിന്‍കര പാലിയോട് ജംഗ്ഷനിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.