പുനലൂർ: അഞ്ചലിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം: സുഹൃത്ത് അറസ്റ്റിൽ
Punalur, Kollam | Sep 27, 2026 കൊല്ലം അഞ്ചൽ കൈപ്പള്ളിയിൽ യുവതിയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺ സുഹൃത്ത് കല്ലമ്പലം സ്വദേശി റജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുന്നു.