പയ്യന്നൂർ: കണ്ണൂർ-വയനാട് 44-ാം മൈൽ ചുരമില്ലാ പാത: കേന്ദ്ര അനുമതിക്കായി കൂട്ടായ ശ്രമം വേണം
കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 44-ാം മൈൽ ചുരമില്ലാ പാത യാഥാർഥ്യമാക്കാൻ കേന്ദ്ര വനം വകുപ്പിന്റെ അനുമതിക്കായി ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ്. നിലവിലെ പാതകളിലെ യാത്രാദുരിതം പരിഹരിക്കാൻ ഈ പദ്ധതി അനിവാര്യമാണെന്നും കൊട്ടിയൂരിൽ ചേർന്ന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.