കോഴഞ്ചേരി: കടമ്മനിട്ടയിൽ കുരിശടി തകർത്ത് മോഷണശ്രമം; സമീപ പ്രദേശങ്ങളിലും വ്യാപക മോഷണം
കടമ്മനിട്ട കല്ലേലി ജംഗ്ഷനിലെ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടി തകർത്ത് മോഷണശ്രമം. കാണിക്കാവഞ്ചി പൊളിക്കാൻ കഴിഞ്ഞില്ല. സമീപ പ്രദേശങ്ങളിലും മോഷണം നടന്നതായി റിപ്പോർട്ട്. ആറന്മുള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.